തൃശൂര്‍: പൂക്കാവടികളും, വാദ്യഘോഷങ്ങളും അണിനിരന്ന വര്‍ണശബളമായ ഘോഷയാത്രയുടെ അകമ്പടിയോടെ പൂരനഗരം സുരേഷ്‌ഗോപിയെ വരവേറ്റു.
സ്വരാജ് റൗണ്ടിലും, എം.ജി.റോഡിലും സ്ത്രീകളും കുട്ടികളുമടക്കം വന്‍ജനാവലി സുരേഷ്‌ഗോപിയെ കാണാന്‍ കാത്തുനിന്നു. കാവി പുതച്ച നഗരത്തില്‍ പൂരം പോലെയൊരു സ്വീകരണമായിരുന്നു ജനനായകന്‍ സുരേഷ്‌ഗോപിക്ക് തൃശൂരില്‍ ഒരുക്കിയത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്ന് ചരിത്രവിജയം നേടിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപിക്ക് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണത്തിനെത്തിയത് വന്‍ജനപ്രവാഹം. അയ്യന്തോള്‍ കലക്ടറേറ്റ് പരിസരത്തു നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഘോഷയാത്ര സ്വരാജ് റൗണ്ടിലെ മണികണ്ഠനാലില്‍ എത്തിയത്.
പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ ബി.ജെ.പി നേതാക്കളായ അഡ്വ. കെ.കെ അനീഷ് കുമാര്‍, എം.ടി. രമേഷ്, അഡ്വ.ബി ഗോപാലകൃഷണന്‍ , വി. ഉണ്ണികൃഷ്ണന്‍, എ നാഗേഷ്, അഡ്വ.. രവികുമാര്‍ ഉപ്പത്ത്, കെ.ആര്‍.ഹരി, രഘുനാഥ് സി മേനോന്‍ ബി.ഡി.ജെ.എസ് നേതാവായ അതുല്യഘോഷ് എന്നിവരുമുണ്ടായിരുന്നു.