ഞെട്ടിപ്പിക്കുന്ന അധികാര ദുർവിനിയോഗം സ്വജനപക്ഷപാതവും സംബന്ധിച്ച് ആരോപണം സത്യവാങ്മൂലത്തിൽ സ്വപ്ന പറയുന്നത്.
കൊച്ചി: തൻറെ രഹസ്യമൊഴിക്ക് മുൻപായി എറണാകുളം സെഷൻസ് കോടതിയിൽ സ്വപ്ന സുരേഷ് നൽകിയ സത്യവാങ്മൂലം ഇന്ന് പുറത്തുവന്നു. മുഖ്യമന്ത്രിയുടെ മകൾക്കായി ഷാർജയിൽ ഐ.ടി കമ്പനി തുടങ്ങുന്നതിന് ഷാർജ ഭരണാധികാരിയുടെ സഹായം തേടിയിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന അധികാര ദുർവിനിയോഗം സ്വജനപക്ഷപാതവും സംബന്ധിച്ച് ആരോപണം സത്യവാങ്മൂലത്തിൽ സ്വപ്ന പറയുന്നത്.
2017 ഷാർജ ഭരണാധികാരി ഹൗസിൽ എത്തുന്നതിന് മുൻപ് അദ്ദേഹത്തെ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെക്കറിച്ച് സംസാരിക്കുവാൻ ക്ലിഫ് ഹൗസിൽ എത്തിയിരുന്നു. ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് പുറമേ ഷാർജ ഭരണാധികാരിയുമായി ഒറ്റയ്ക്ക് മുഖ്യമന്ത്രിയുടെ കുടുംബത്തിന് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയും അതിന് അവസരം നൽകുകയും ചെയ്തു.
ഈ കൂടിക്കാഴ്ചയിൽ മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ഉണ്ടായിരുന്നു എന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. പക്ഷേ ഈ ഡീൽ സംബന്ധിച്ച് ഒരു ഷാർജ കുടുംബാംഗം എതിർപ്പ് പ്രകടിപ്പിച്ചതോടെ അത് നടക്കാതെ പോയി എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ കോൺസൽ ജനറലും മുഖ്യമന്ത്രിയും തമ്മിൽ അടുത്ത് ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിൻറെ വീട്ടിൽ നിന്ന് മിസ്തുബുഷി കാറിൽ യാതൊരുവിധ പരിശോധനകളും ഇല്ലാതെ സാധാരണത്തേതിലും വലിപ്പം ഉള്ള ചെമ്പുകളിൽ ഫോയിൽ പേപ്പറുകൾ കൊണ്ട് മറിച്ച് ബിരിയാണി കൊണ്ടു പോയിരുന്നു എന്നും നാലുപേർ ഒരുമിച്ചാണ് ഭാരമുള്ള ഈ ചെമ്പുകൾ പിടിച്ചിരുന്നത് എന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഈ പാത്രങ്ങൾ ക്ലിഫ് ഹൗസിൽ എത്തുന്നതുവരെ കൗൺസൽ ജനറൽ അസ്വസ്ഥനായിരുന്നു എന്നും സ്വപ്ന പറയുന്നു. പരിശോധന ഇല്ലാതെ ബിരിയാണി പാത്രങ്ങൾ ക്ലിഫ് ഹൗസിൽ എത്തുന്നത് നിയന്ത്രിച്ചിരുന്നത് എം. ശിവശങ്കർ ആയിരുന്നു എന്നും ആരോപിക്കുന്നു സ്വപ്ന.
സംശയാസ്പദമായ ഈ ബിരിയാണി പാത്രങ്ങൾ സംബന്ധിച്ച് ചാറ്റുകൾ തൻറെ ഫോണിൽ ഉണ്ടായിരുന്നുവെന്നും അവ ഇപ്പോൾ എൻ.ഐ.എ കസ്റ്റഡിയിൽ ആണെന്നും സ്വപ്ന പറയുന്നുണ്ട്. ഈ വിവരങ്ങളെല്ലാം കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നാണ് സ്വപ്നയുടെ ആരോപണം.
ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയം ഇളക്കിമറിക്കുന്ന സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം സെഷൻസ് കോടതി അനുവാദം നൽകിയത്.