തിരുവനന്തപുരം: കേരള സര്‍വകലാശാല റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് റദ്ദാക്കി താത്ക്കാലിക വിസി ഡോ.സിസ തോമസിന്റെ വിയോജനക്കുറിപ്പോടെയാണ് പ്രത്യേക സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം.
യോഗത്തില്‍ ഇടത് അംഗങ്ങളാണ് റജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ പ്രമേയം അവതരിപ്പിച്ചത്. 24 അംഗങ്ങളുള്ള സിന്‍ഡിക്കേറ്റില്‍ 16 പേര്‍ പിന്തുണച്ചതോടെ പ്രമേയം പാസായി. ഭാരതാംബ ചിത്രവിവാദത്തെ തുടര്‍ന്ന് ജൂണ്‍ 25നാണ് റജിസ്ട്രാര്‍ ഡോ.കെ.എസ്.അനില്‍കുമാറിനെ വിസി മോഹന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്തത്
വിസിയുടെ വിയോജിപ്പ് സിന്‍ഡിക്കേറ്റ് തള്ളുകയും ചെയ്തു. സസ്‌പെന്‍ഷന്‍ നടപടി അന്വേഷിക്കാന്‍ ഡോ. ഷിജുഖാന്‍, അഡ്വ.ജി.മുരളീധരന്‍, ഡോ.നസീബ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.സെനറ്റ് ഹാളില്‍ നടന്ന പരിപാടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമിതി അന്വേഷിക്കും.
സിന്‍ഡിക്കേറ്റ് തീരുമാനം കോടതിയെ അറിയിക്കാന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനെ യോഗം ചുമതലപ്പെടുത്തി.