തൃശൂര്‍: ലഹരിക്കെതിരായ പോരാട്ടത്തിന് കരുത്തേകാന്‍ സാംസ്‌കാരിക നഗരിയില്‍ നടത്തുന്ന തൃശൂര്‍ കള്‍ച്ചറല്‍ ക്യാപിറ്റല്‍ മാരത്തണിന്റെ ജേഴ്‌സി കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രകാശനം ചെയ്തു.
25ന് നടത്തുന്ന മാരത്തണിന്റെ സവിശേഷത കേരളത്തിലാദ്യമായി 32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ‘ട്വന്റി മൈലര്‍’ മത്സരവിഭാഗം ഉള്‍പ്പെടുത്തിയെന്നതാണ്.
എന്‍ഡുറന്‍സ് അത്‌ലറ്റ്‌സ് ഓഫ് തൃശൂരും, ജില്ലാ ഭരണകൂടവും, സിറ്റി പോലീസും കോര്‍പറേഷനും മാരത്തണില്‍ സഹകരിക്കും. ‘ബാക്ക് ടു ട്രാക്ക്’ എന്ന പ്രമേയത്തിലാണ് ഇത്തവണ മാരത്തണ്‍ സംഘടിപ്പിക്കുന്നത്.
യുവാക്കളുടെ ആരോഗ്യമാണ് സമൂഹത്തിന്റെ കരുത്തെന്ന വിശ്വാസത്തിലാണ് എലൈറ്റ് ഗ്രൂപ്പ് മാരത്തണിന്റെ ഭാഗമാകുന്നതെന്ന് എലൈറ്റ് ഫുഡ്‌സ് ഗ്രൂപ്പ് പ്രസിഡണ്ട് രഘുറാം രഘുലാല്‍ പറഞ്ഞു. യുവാക്കള്‍ തെറ്റായ വഴികളിലേക്ക് തിരിയാതെ അച്ചടക്കമുള്ള കായിക ജീവിതം നയിക്കാന്‍ മാരത്തണ്‍ പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
പുഴയ്ക്കല്‍ ഹയാത്തില്‍ നടന്ന ചടങ്ങില്‍ മാരത്തണിന്റെ പ്ലാറ്റിനം സ്‌പോണ്‍സറായ എലൈറ്റ് ഫുഡ്‌സ് ആന്‍ഡ് ഇന്നൊവേഷന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈ-പ്രോട്ടീന്‍ ഉത്പ്പന്നങ്ങളും, അത്യാധുനിക ലക്ഷ്വറി ഭവന പദ്ധതിയും അവതരിപ്പിച്ചു.
ചടങ്ങില്‍ ഇ.എ.ടി. പ്രസിഡണ്ട് രാമകൃഷ്ണന്‍.വി.എ, ട്രഷറര്‍# പ്രശാന്ത് പണിക്കര്‍, എലൈറ്റ് ഫുഡ്‌സ് ഡി.ജി.എം കെ.എന്‍.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ഗ്രാമീണ്‍ ബാങ്കാണ് ടൈറ്റില്‍ സ്‌പോണ്‍സര്‍.
ടിസിസിഎം മാരത്തണിന്റെ ജേഴ്‌സി പുറത്തിറക്കി

















