തൃശൂര്‍: തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥലം മാറ്റം .പുതിയ കമ്മീഷണറായി ആര്‍.ഇളങ്കോവനെ നിയമിച്ചു. തൃശൂര്‍ പൂരം പ്രതിസന്ധിയിലാക്കിയതിന്റെ പേരില്‍ കമ്മീഷണര്‍ അങ്കിത് അശോകന്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കമ്മീഷണറെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. തിരഞ്ഞെുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് സ്ഥലം മാറ്റം വൈകിയത്.