തിരുവനന്തപുരം: സംസ്ഥാനസകൂൾ കലോത്സവത്തിന്റെ സ്വാഗ തഗാനം നൃത്താവിഷ്‌കാരം പരി ശീലിപ്പിക്കാൻ പ്രമുഖ നടി വൻ തുക പ്രതിഫലം ചോദിച്ചതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കലോത്സവവേദികളിലൂടെ വളർന്നുവന്ന നടിയുടെ നിലപാട് വളരെയധികം വേദനിപ്പിച്ചുവെന്നും നടിക്ക് അഹങ്കാരവും പണ ത്തോട് ആർത്തിയുമാണെന്നും മന്ത്രി ആരോപിച്ചു. വെഞ്ഞാറമൂട് പ്രൊഫഷണൽ നാടകോത്സവത്തിന്റെ സമാപന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ആരോപണം. നമ്മുടെ കലോത്സവങ്ങളിലൂടെ വളർന്നുവന്ന നടിയാണ് അവർ. എത്ര സമ്പാദിച്ചിട്ടും ഇപ്പോഴും പണത്തോട് ആർത്തിയാണ്. എന്തായാലും അവരെ നമ്മൾ വേണ്ടെന്നുവെച്ചു. പകരം നാട്ടിലെ ഏതെങ്കിലും സാധാരണ നൃത്താധ്യാപികയെ കൊണ്ട് ആ കാര്യം ഭംഗിയായി ചെയ്യിക്കും മന്ത്രി പറഞ്ഞു . വിദ്യാഭ്യാസമന്ത്രിയെന്ന നിലയിൽ വേദനിപ്പിച്ച സംഭവമാണിത്. അഞ്ച് ലക്ഷം കൊടുക്കാനില്ലാത്തതല്ല, പക്ഷേ കൊടുക്കില്ലെന്നാണ് തീരുമാനം. കലോത്സവ വേദിയിലൂടെ എത്തി സിനിമയിൽ വളർന്ന ആളിൽ നിന്നാണ് ഈ പെരുമാറ്റമുണ്ടായത്. ഓണാഘോഷത്തിന് ഫഹദ് ഫാസിൽ വന്നത് ഒരു പ്രതിഫലവും കൈപ്പറ്റാതെയാണെന്നും മന്ത്രി പറയുന്നു. എന്നാൽ വിമർശനം ഉന്നയിച്ചെ ങ്കിലും പ്രമുഖനടിയാരാണെന്ന് മന്ത്രി പറയുന്നില്ല.