മാമ്പഴക്കാലത്തിന്റെ വരവറിയിച്ച് തൃശൂരില്‍ മാങ്ങാമേള തുടങ്ങി.
‘ശ്രീ ‘ എന്ന പേരില്‍ ഏഴ് കിലോ തൂക്കം വരുന്ന മാങ്ങ മുതല്‍ ആയിരത്തോളം തരങ്ങളിലുള്ള മാങ്ങകള്‍ നാവില്‍ രുചിയുടെ മേളം തീര്‍ക്കാന്‍ പ്രദര്‍ശനത്തിലുണ്ട്. തളി, ഇന്ദി, ചന്ദ്രശേഖർ, കടുമാങ്ങ, ജാഫർ ,വൈരം പേരക്ക, വാരക്കുളം, നജ്മ, കുലം തുള്ളി,പാവിട്ട പുറം, ബനാന, പന്ത്, റോസ്, അന്തർമുഖി ,ശിവ, ഗിരിജ, ഹണി, സരിത, തേവർ, സച്ചിൻ, പൊടിനോന, തുളസി, അന്നപൂർണ്ണ, കടവല്ലൂർ, പൊഴിക്കര, നടശ്ശാല, മുവാണ്ടൻ, സാരംഗ്, തുടങ്ങി വിവിധ തരം മാങ്ങകൾ പ്രദർശനത്തിനുണ്ട്. തൃശൂര്‍ ടൗണ്‍ഹാളില്‍ മാങ്ങാ മേള നാളെ സമാപിക്കും. ശാസ്ത്രീയമായ മാവുകൃഷി പരിപാലനത്തെക്കുറിച്ച് നിര്‍ദേശങ്ങളും മറ്റും നല്‍കാന്‍ മാങ്കോ ക്ലിനിക്കും ഇവിടെ സജ്ജമാണ്. വീട്ടിലുണ്ടാക്കുന്ന മാങ്ങകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിത്രരചനാ മത്സരം, മാങ്ങകൊണ്ടുള്ള പാചക മത്സരം, കാര്‍ഷികരംഗത്തെക്കുറിച്ചുള്ള ഞാറ്റുവേല ചോദ്യോത്തര പരിപാടി എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും.
ട്രിച്ചൂര്‍ അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കൃഷി വകുപ്പ്, കാര്‍ഷിക സര്‍വകലാശാല, ഇന്‍ഡിജിനസ് മാംഗോ ട്രീ കണ്‍സര്‍വേഷന്‍ പ്രോജക്ട്, ഡി.ടി.പി.സി എന്നിവയുടെ സഹകരണത്തോടെയാണ് മാങ്ങാമേള.
പൂരത്തിന് മുമ്പേ രുചിയുടെ മേളം, മാങ്ങാ മേള തുടങ്ങി
