തൃശൂര്‍: പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുന്നാഥന്റെ മുന്നില്‍ അഭിമുഖമായി നിന്ന് ഉപചാരം ചൊല്ലിയതോടെ തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി. രാവിലെ എട്ട് മണിയോടെ മണികണ്ഠനാലില്‍ നിന്ന് 15 കൊമ്പന്‍മാരുടെ അകമ്പടിയില്‍ എഴുന്നള്ളിപ്പ് തുടങ്ങി. പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാര്‍ പ്രമാണിയായി. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് നായ്ക്കനാല്‍ പന്തലില്‍ നിന്ന് ആരംഭിച്ചു. ചേരാനെല്ലൂര്‍ ശങ്കരന്‍മാരാര്‍ പാണ്ടിമേളത്തിന് പ്രമാണിയായി.
ദേവസഹോദരിമാര്‍ ഉപചാരം ചൊല്ലി, തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങി
