തൃശൂർ: തിരക്കേറിയ കിഴക്കേക്കോട്ട ആമ്പക്കാടൻ ജംഗ്ഷനിൽ ലോറി മറിഞ്ഞു. പൈവുഡ് കയറ്റി കുന്നംകുളത്തേക്ക് പോയിരുന്ന kL24k 2330 ലോറിയാണ് ഇന്ന് രാവിലെ 10 മണിയോടെ അപകടത്തിൽപ്പെട്ടത് .
പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൻ്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. ചെറിയ റോഡിലൂടെ ഗതാഗത നിയമം തെറ്റിച്ചാണ് ലോറി വന്നത്.അപകടത്തിൽ ആർക്കും പരിക്കില്ല.