തൃശൂര്‍: മൂന്ന് പതിറ്റാണ്ടുകളോളം തൃശൂര്‍ പൂരത്തിന് തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ ഗജശ്രേഷ്ഠന്‍ തിരുവമ്പാടി ചന്ദ്രശേഖരനെ ദേവസ്വം ഭാരവാഹികളും, തട്ടകത്തുകാരും, ആനപ്രേമികളും അനുസ്മരിച്ചു. വൈകീട്ട് നായ്ക്കനാലില്‍ നിന്ന് തുടങ്ങിയ ഗജയാത്രയില്‍ ഒന്‍പത് ആനകള്‍ പങ്കെടുത്തു. കൗസ്തുഭം ഹാളില്‍ ചന്ദ്രശേഖരന്റെ ഛായാപടത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ആനയൂട്ടും നടത്തി. തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍, തിരുവമ്പാടി ലക്ഷ്മി, തിരുവമ്പാടി കണ്ണന്‍, പാറമേക്കാവ് കാശിനാഥന്‍, പാറന്നൂര്‍ നന്ദന്‍, കുട്ടന്‍കുളങ്ങര അര്‍ജുനന്‍, വടകുറുമ്പക്കാവ് ദുര്‍ഗാദാസന്‍, ഒല്ലൂക്കര ജയറാം തുടങ്ങിയ ആനകള്‍ ഗജയാത്രയില്‍ അണിനിരന്നു.
22 വര്‍ഷം മുന്‍പാണ് തിരുവമ്പാടി ചന്ദ്രശേഖരന്‍ ചരിഞ്ഞത്. എല്ലാവര്‍ഷവും തിരുവമ്പാടി ചന്ദ്രശേഖരന്‍ ഓര്‍മ്മയായ ദിവസം തിരുവമ്പാടി ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ചന്ദ്രശേഖരന്‍ ദിനമായി ആചരിക്കുന്നു.