Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഉത്സവസംഘാടകര്‍ ആശങ്കയില്‍;ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം കര്‍ശനമാക്കി ഹൈക്കോടതി

കൊച്ചി: ആന എഴുന്നള്ളിപ്പിന് ഇനി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍.
മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ. ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.
പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാതല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത്.

തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിപ്പില്‍ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവിലുണ്ട്്.

സര്‍ക്കാര്‍ തലത്തില്‍ ഉള്ള ഡോക്ടര്‍മാരായിരിക്കണം ആനകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് .ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലകള്‍ തോറും കമ്മിറ്റികള്‍ രൂപീകരിക്കണം.. ഇതില്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അംഗത്തെയും ഉള്‍പ്പെടുത്തണം. എഴുന്നള്ളിപ്പില്‍ ആനകള്‍ തമ്മിലുള്ള അകലം മൂന്നു മീറ്റര്‍ ആയിരിക്കണം. ഈ മാനദണ്ഡം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. കേസില്‍ കൊച്ചിന്‍, തിരുവിതാകൂര്‍, ഗുരുവായൂര്‍, മലബാര്‍ ദേവസ്വങ്ങളെയും കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

എഴുന്നള്ളിപ്പിനിടെ എലിഫന്റ് സ്‌ക്വാഡ് എന്ന പേരില്‍ ആളുകളെ നിയോഗിക്കുന്നതിനും ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. ഇതു സംബന്ധിച്ച് ദേവസ്വങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ആനകളെ പിടികൂടാന്‍ ക്യാപ്ച്ചര്‍ ബെല്‍റ്റ് ഉപയോഗിക്കരുത്. ജനങ്ങളും ആനയും തമ്മില്‍ എട്ടു മീറ്റര്‍ ദൂര പരിധി ഉറപ്പാക്കണം
തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിപ്പില്‍ നിര്‍ത്തരുത്. ദിവസം 30 കി.മീ കൂടുതല്‍ ആനകളെ നടത്തിയ്ക്കരുതെന്നും കോടതി നിര്‍ദേശിച്ചു. രാത്രി 10 മുതല്‍ വെളുപ്പിന് 4 മണി വരെ ആനയെ യാത്ര ചെയ്യിക്കുന്നതും വിലക്കുണ്ട്്.
രാത്രിയില്‍ ആനയ്ക്ക് ശരിയായ വിശ്രമ സ്ഥലം സംഘാടകര്‍ ഉറപ്പു വരുത്തണം. ദിവസം 125 കി.മീ കൂടുതല്‍ ആനയെ യാത്ര ചെയ്യിക്കരുത്. ദിവസം ആറ് മണിക്കൂറില്‍ കൂടുതല്‍ വാഹനത്തില്‍ ആനയെ കൊണ്ടുപോകരുത് വെടിക്കെട്ട് സ്ഥലവും ആനയും തമ്മില്‍ 100 മീറ്റര്‍ ദൂര പരിധി വേണം. രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കുന്നതിനും നിരോധനമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *