തൃശൂര്‍: കേരളത്തിലെ ഏറ്റവും ലക്ഷണമൊത്ത കൊമ്പനായിരുന്ന തിരുവമ്പാടി ശിവസുന്ദറിനെ ആനപ്രേമികളും, തിരുവമ്പാടി ദേവസ്വവും അനുസ്മരിച്ചു. കൗസ്തുഭം ഹാളില്‍ ശിവസുന്ദറിന്റെ ഛായാചിത്രത്തിന് മുന്നില്‍ തിരുവമ്പാടി കണ്ണനും ലക്ഷ്മിയും, പ്രണാമങ്ങളര്‍പ്പിച്ചു. അഞ്ച് വര്‍ഷം മുന്‍പാണ് ഗജസ്‌നേഹികളെ കണ്ണീരിലാഴ്ത്തി തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞത്. 2002 ഡിസംബറിലായിരുന്നു തിരുമ്പാടി ദേവസ്വം പ്രസിഡണ്ട് ഡോ.സുന്ദര്‍ മേനോന്‍ കൊമ്പന്‍ ശിവസുന്ദറിനെ സ്വന്തമാക്കി തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്തിയത്.
ഇന്ന് ഉത്സവപ്പറമ്പുകളില്‍ പോകുമ്പോഴാണ് ശിവസുന്ദറിന്റെ നഷ്ടം കൂടുതല്‍ അനുഭവപ്പെടുന്നതെന്ന് ഡോ.സുന്ദര്‍ മേനോന്‍ പറഞ്ഞു. എഴുന്നള്ളിപ്പുകളില്‍ നിറസാന്നിധ്യമായിരുന്നു ശിവസുന്ദര്‍. മദപ്പാടു കാലത്തു പോലും അടുത്തു പോകാന്‍ കഴിയുമായിരുന്നുവെന്നും, അത്രയ്ക്കും ആത്മബന്ധം ശിവസുന്ദറിനോടുണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു. വീട്ടിലെ അംഗം പോലെയായിരുന്നു. ശിവസുന്ദറിനെക്കുറിച്ചുള്ള ഓര്‍മ ഒരു കാലത്തും മായാതെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി ശിവസുന്ദര്‍ അനുസ്മരണം,’സുന്ദര’ സ്മരണയില്‍ നിറഞ്ഞ് പൂരനഗരം
