തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തും. ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ബി.ജെ.പി തൃശൂര്‍ ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീഷിന്റെ മൊഴിയെടുക്കും. പ്രത്യേക സംഘത്തിന്റെ നേതൃത്തിലായിരിക്കും അന്വേഷണം. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് മേല്‍നോട്ടച്ചുമതല. മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയ്ക്കായി സംസ്ഥാനത്ത് 41 കോടി രൂപ എത്തിയെന്നാണ് പൊലീസ് ഇ.ഡിക്ക് അയച്ച കത്തിലുള്ളത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസിലെ പ്രതി ധര്‍മ്മരാജന്‍ നല്‍കിയ മൊഴിയും കത്തിലുണ്ട്. പണം എത്തിച്ചത് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.സിയായിരുന്ന ലഹര്‍ സിങ്ങാണെന്നും പൊലീസ് കണ്ടെത്തി. കേസിലെ അന്വേഷണം കര്‍ണാടകയിലേക്കും അന്വേഷണം നീളും.
അന്വേഷണം വരുമെങ്കില്‍ എല്ലാ കാര്യങ്ങളും പറയുമെന്ന് വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീഷ് വ്യക്തമാക്കിയിരുന്നു. തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍ വിചാരണ കോടതിയെ അറിയിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴല്‍പ്പണകേസിന് തുടക്കമിട്ട കവര്‍ച്ചാസംഭവം നടന്നത്. തൃശൂര്‍ എ.സി.പി സമര്‍പ്പിച്ച കുറ്റപത്രത്തിലും തുടരന്വേഷണം വേണമെന്ന് നിര്‍ദേശിച്ചിരുന്നു