Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മൂന്ന് ശുചീകരണത്തൊഴിലാളികള്‍ മരിച്ചു

ഒറ്റപ്പാലം:  ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി തമിഴ്‌നാട് സ്വദേശികളായ മൂന്ന്  ശുചീകരണ തൊഴിലാളികള്‍ മരിച്ചു. കേരള എക്സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. തമിഴ്നാട് സേലം അടിമലൈപുത്തൂര്‍ സ്വദേശികളായ റാണി, വള്ളി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്.  ഷൊര്‍ണൂരിനും ചെറുതുരുത്തിക്കുമിടയിലാണ് അപകടമുണ്ടായത്.
ട്രാക്ക് വൃത്തിയാക്കുന്നതിനിടെ പൊടുന്നനെ ട്രെയിന്‍ എത്തുകയായിരുന്നു. സാധാരണരീതിയില്‍ ട്രെയിന്‍ എത്തുമ്പോള്‍ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. റാണിയും വള്ളിയും സഹോദരിമാരാണ്. വള്ളിയുടെ ഭര്‍ത്താവാണ് ലക്ഷ്മണന്‍. ലക്ഷ്മണനായി തിരച്ചില്‍ തുടരുകയാണ്. അഞ്ച് വര്‍ഷമായി ഇവര്‍ ഒറ്റപ്പാലത്താണ് താമസം.

ദൃക്സാക്ഷികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്.  അപകടം നടന്നത് ഷൊര്‍ണൂര്‍ പാലത്തിന് മുകളില്‍ വച്ചായതിനാല്‍ തൊഴിലാളികള്‍ക്ക് ട്രെയിന്‍ വന്നപ്പോള്‍ ഓടിമാറാന്‍ ഇടം കിട്ടിയില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

.

Leave a Comment

Your email address will not be published. Required fields are marked *