തൃശൂർ: കോവിഡ് വ്യാപന സാഹചര്യത്തിൽ തൃശൂർ കളക്ട്രേറ്റിൽ മാസ്ക് നിർബന്ധമാക്കി. സിവിൽസ്റ്റേഷനിലെ എല്ലാ ജീവനക്കാരും നാളെമുതൽ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ അറിയിച്ചു. സിവിൽസ്റ്റേഷനിൽ വരുന്ന പൊതുജനങ്ങളും മറ്റുള്ളവരും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മാസ്ക് ധരിക്കേണ്ടതാണെന്നും കളക്ടർ അറിയിച്ചു.