തൃശൂർ: തൃശൂർ കോർപറേഷൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ജനതാദൾ എസ് നേതാവും, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഷീബ ബാബു ബി ജെ പി യിൽ ചേർന്നു. കൃഷ്ണാപുരത്ത് ഷീബ മത്സരിക്കും’ ആദ്യ ഘട്ടത്തിൽ 29 സ്ഥാനാർഥികളെയാണ്
പ്രഖ്യാപിച്ചത് പൂർണിമ സുരേഷ് വീണ്ടും തേക്കിൻകാട് മത്സരിക്കും’ രഘുനാഥ് മേനോൻ പൂങ്കുന്നത്ത് മത്സരിക്കും. പാട്ടുരായ്ക്കലിൽ കൃഷ്ണമോഹനും, ചെമ്പൂക്കാവിൽ മുൻ കൗൺസിലർ കൂടിയായ കെ.മഹേഷ് മത്സരിക്കും. പെരിങ്ങാവിൽ ജയശ്രീ ടീച്ചറും, ചേറൂരിൽ മനു പള്ളത്തും, പറവട്ടനിയിൽ ജോമേഷും, മിഷൻ ക്വാട്ടേഴ്സിൽ ആൻ്റണി പാലത്തിങ്കലും, കുരിയച്ചിറയിൽ നിമ്മി ജോണും, കോട്ടപുറത്ത് വിനോദ് കൃഷ്ണയും, വടൂക്കരയിൽ സദാനന്ദൻ വാഴപ്പിള്ളിയും, കണിമംഗലത്ത് പദ്മിനി ഷാജിയും മത്സരിക്കും.
തൃശൂർ കോർപ്പറേഷൻ : ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ഷീബ ബാബു ബിജെപിയിൽ














