തൃശൂര്‍: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ്‌കുമാറില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. അസി.കമ്മീഷണര്‍ രാജ്കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ക്ലബില്‍ വെച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്.
പോലീസിന്റെ അനാവശ്യ ഇടപെടലുകളാണ് പൂരം നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യം സൃഷ്ടിച്ചതെന്ന് അഡ്വ. കെ.കെ.അനീഷ്‌കുമാര്‍ പറഞ്ഞു. മൊഴിയെടുപ്പിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തിലുള്ള നിയന്ത്രണങ്ങളാണ് പോലീസ് കഴിഞ്ഞ വര്‍ഷം തൃശൂര്‍ പൂരത്തിന് ഏര്‍പ്പെടുത്തിയത്. ആനയ്ക്ക് പട്ട കൊടുക്കുന്നതും, കുടമാറ്റത്തിന് കുട കൊണ്ടുപോകുന്നതും പോലീസ് തടയാന്‍ ശ്രമിച്ചു. രാത്രി മഠത്തില്‍വരവ് എഴുന്നള്ളിപ്പിനിടെ ബലപ്രയോഗം നടത്തി. എം.ജി.റോഡില്‍ നിന്നും കാണികളെ അടിച്ചോടിക്കുകയായിരുന്നു. മന്ത്രിമാര്‍ സംഭവമറിഞ്ഞിട്ടും ഇടപെട്ടില്ല. അവര്‍ പോലീസിനെ കയറൂരി വിട്ടിരിക്കുകയായിരുന്നുവെന്നും അഡ്വ.കെ.കെ.അനീഷ്‌കുമാര്‍ പറഞ്ഞു.
തൃശൂര്‍ പൂരം കലക്കല്‍: ബി.ജെ.പി നേതാവ് അനീഷ്‌കുമാര്‍ മൊഴി നല്‍കി.
