തൃശൂര്‍: നഗരം പൂരാവേശത്തിലേക്ക്. തട്ടകത്തുകാരുടെ ആഹ്ലാദാരാവങ്ങള്ക്കിടെ തിരുവമ്പാടി ദേവസ്വത്തിന്റെ നടുവിലാല്‍, നായ്ക്കനാല്‍ പന്തലുകള്‍ക്ക് കാല്‍നാട്ടി. ദേവസ്വം ഭാരവാഹികളായ ഡോ.സുന്ദര്മേനോന്, ഗിരീഷ്കുമാര്‍, എം.രവികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൂരപ്പന്തലുകള്‍ക്ക് കാല്‍നാട്ടിയത്. മന്ത്രി കെ.രാജനും, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷും സ്ഥാനാർത്ഥികളായ സുനിൽ കുമാർ, സുരേഷ് ഗോപി എന്നിവരും കാല്‍നാട്ടല്‍ ചടങ്ങിനെത്തി..
ചെറുതുരുത്തി ആരാധന പന്തല്‍ വര്‍ക്സിലെ സെയ്തലിക്കാണ് നടുവിലാല്‍ പന്തലിന്റെ നിര്‍മ്മാണച്ചുമതല. ചേറൂര് സ്വദേശി പള്ളത്ത് മണികണ്ഠനാണ് നായ്ക്കനാല്‍ പന്തല്‍ ഒരുക്കുന്നത്. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം. പാറമേക്കാവിന്റെ മണികണ്ഠനാല്‍ പന്തലിന് ഇന്നലെ കാല്‍നാട്ടി.
സാമ്പിള്‍ വെടിക്കെട്ട് നടക്കുന്ന ഏപ്രില്‍ 17ന് പന്തലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കും.
തൃശൂര്‍ പൂരം: തിരുവമ്പാടിയുടെ പൂരപ്പന്തലുകള്‍ക്ക് കാല്‍നാട്ടി
