Newsskerala

മലക്കപ്പാറയില്‍ പുലിയുടെ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

തൃശൂര്‍: ചാലക്കുടി മലക്കപ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. മലക്കപ്പാറ ഷോളയാര്‍ ഡാമിന് സമീപമുണ്ടായ സംഭവത്തില്‍ ഇന്‍സൈ അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന്് രാവിലെയാണ് പുലി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഷോളയാര്‍ ഡാമിനടുത്ത് മകനൊപ്പമാണ് ഇന്‍സൈയമ്മാള്‍ താമസിച്ചിരുന്നത്. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയില്‍ പുറത്തിറങ്ങിയപ്പോഴാകാം വയോധികയെ പുലി ആക്രമിച്ചതെന്നാണ് കരുതുന്നത്.

Leave a Comment

Your email address will not be published. Required fields are marked *