ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ ഭീതി വിതച്ച കടുവയെ മയക്കുവെടിവെച്ചു. ഗ്രാമ്പി ഭാഗത്താണ് കടുവയെ കണ്ടെത്തിയത്. ഇന്ന് വെളുപ്പിന് രാവിലെയാണ് കടുവ എത്തിയത്. അണനെല്ലില്‍ തോട്ടം തൊഴിലാളിയായ നാരായണന്റെ പശുവിനെ കടുവ കൊന്നു. കൂടാതെ, അയല്‍വാസി ബാലമുരുകന്റെ വളത്തുനായയെയും കടുവ കടിച്ചുകൊന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഗ്രാമ്പിയില്‍ കണ്ട കടുവ തന്നെയാണ് ഇവിടെയും ഇറങ്ങിയതെന്ന് സ്ഥിരീകരിച്ചിരുന്നു.
വണ്ടിപ്പെരിയാറിന് സമീപം കടുവയെ മയക്കുവെടിവെച്ചു
