കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ ഏറ്റവും പുതിയ മോഡലായ അർബൻ ക്രൂയിസർ ഹൈറൈഡർ വാഹനങ്ങളുടെ വിലകൾ പ്രഖ്യാപിച്ചു. 15,11,000 രൂപ മുതൽ 18,99,000 രൂപ വരെയാണ് ആദ്യ നാല് ഗ്രേഡ് വാഹനങ്ങളുടെ വില.
വി ഇ-ഡ്രൈവ് 2 ഡബ്ള്യുഡി ഹൈബ്രിഡ് 18,99,000 രൂപ, ജി ഇ-ഡ്രൈവ് 2 ഡബ്ള്യുഡി ഹൈബ്രിഡ് 17,49,000 രൂപ, എസ് ഇ-ഡ്രൈവ് 2 ഡബ്ള്യുഡി ഹൈബ്രിഡ് 15,11,000 രൂപ, വി എടി 2 ഡബ്ള്യുഡി നിയോ ഡ്രൈവ് 17,09,000 രൂപ എന്നിങ്ങനെയാണ് വിവിധ വേര്യന്റുകളുടെ എക്‌സ് ഷോറൂം വില. ശേഷിക്കുന്ന മൂന്ന് വേര്യന്റുകളുടെ വില പിന്നീട് പ്രഖ്യാപിക്കും.
മികച്ച പ്രകടനം, ഇന്ധനക്ഷമത, അതിവേഗ ആക്സിലറേഷൻ, പരിസ്‌ഥിതി സൗഹാർദ സവിശേഷതകൾ തുടങ്ങിയ പ്രത്യേകതകളുമായി എത്തുന്ന അർബൻ ക്രൂയിസർ ഹൈറൈഡർ, ബി എസ് യു വി സെഗ്‌മെന്റിൽ ആദ്യത്തെ തന്നെ സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിങ്ങ്, അസോസിയേറ്റ് വൈസ് പ്രസിഡന്റ് അതുൽ സൂദ് അഭിപ്രായപെട്ടു.
ജൂലൈ ആദ്യവാരം അവതരിപ്പിച്ച മോഡലുകളുടെ ബുക്കിങ് ആരംഭിച്ചിരുന്നു. ടൊയോട്ടയുടെ ആഗോള എസ്‌യുവി ശ്രേണിയുടെ സ്റ്റൈലും, ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകളുമടങ്ങുന്ന പുതിയ മോഡലാണ് അർബൻ ക്രൂയിസർ ഹൈറൈഡർ.
സ്വയം ചാർജിംഗ് ശേഷിയുള്ള ഹൈബ്രിഡ് മോഡലിലും, നിയോ ഡ്രൈവ് മോഡലിലുമെത്തുന്ന ഹൈറൈഡിറിനു കറുത്ത് പകരുന്നത് ഇ-ഡ്രൈവ് ട്രാൻസ്മിഷനാണ്. കൂടാതെ 40% ദൂരവും 60% സമയവും ഇലക്ട്രിക് പവറിൽ ഓടുന്ന എഞ്ചിൻ, 27.97 കിലോമീറ്റർ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ഇതിനോടൊപ്പം തന്നെ 1.5 ലിറ്റർ കെ-സീരീസ് നിയോ ഡ്രൈവ് മോഡൽ, അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും ലഭ്യമാണ്.