തൃശൂർ: ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.തൃശൂർ ഓട്ടുപാറയിലുള്ള ഉദയനഗറിലെ കെ.ചന്ദ്രശേഖരൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ സെൻറ് ജോർജ് ഇലക്ട്രോണിക്ക പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, തൃശുർ വടക്കാഞ്ചേരിയിലുള്ള എൽ ജി സർവ്വീസ് സെൻറർ ഉടമ, കൊച്ചിയിലെ എൽ ജി ഇലക്ട്രോണിക്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.ചന്ദ്രശേഖരൻ 1,14,000 രൂപ നൽകിയാണ് ടി വി വാങ്ങുകയുണ്ടായത്. ടി വി വാങ്ങി ഉപയോഗിച്ചു വരവെ പ്രവർത്തനരഹിതമായിട്ടുളളതാകുന്നു.പരാതിപ്പെട്ടതിനെത്തുടർന്ന് സർവ്വീസ് സെൻ്ററിലേക്ക് ടി. വി കൊണ്ടുപോവുകയും ഒരു മാസത്തോളം അവിടെ വെച്ച് തകരാറുകൾ പരിഹരിക്കാതെ തിരിച്ചു നൽകുകയുമായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. കമ്മീഷണർ ടി വി യുടെ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ എസ് ,ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് ടി വി യുടെ വിലയായ 1,14,000 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
ടിവി യുടെ തകരാർ, ഉപഭോക്താവിന് 1,29,000 രൂപ നൽകുവാൻ വിധി.
