Newsskerala

ഓള്‍ ഇന്ത്യ ഡോഗ് ഷോ തൃശ്ശൂരില്‍

തൃശൂര്‍ : ട്രിച്ചുര്‍  കെന്നല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  അഖിലേന്ത്യാ ശ്വാന പ്രദര്‍ശനവും, മത്സരവും,  പെറ്റ് ഫാഷന്‍ ഷോയും  തോപ്പ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 22, 23 തീയതികളില്‍ നടത്തും.  നാളെ  വൈകീട്ട് 6 മണി മുതല്‍ 10 മണിവരെ പെറ്റ് ഫാഷന്‍ ഷോയും. ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ രാത്രി 10 മണിവരെ ഡോഗ് ഷോ യും നടക്ക മുപ്പതോളം വ്യത്യസ്ത ജനുസ്സുകളില്‍ പെട്ട  ഗോള്‍ഡന്‍ റിട്രീവര്‍, ലാബ്ര ഡോര്‍, സൈബീരിയന്‍ ഹസ്‌കി, അമേരിക്കന്‍ ബുള്ളി, പിറ്റ് ബുള്‍, അമേരിക്കന്‍ സ്റ്റാഫോര്‍ഡ്  ടൈറിയ്‌റര്‍ , ജര്‍മ്മന്‍ ഷെപ്പേഡ്, രാജപാളയം, കന്നി, കോക്കര്‍ സ്പാനിയല്‍, ചൗ ചൗ, ഷീറ്റ്‌സു , ഫ്രഞ്ച് ബുള്‍ഡോഗ്, ബ്രിട്ടീഷ് ബുള്‍ഡോഗ്, ഡാഷ് ഹണ്ട്, ഗ്രേറ്റ് ഡെയ്ന്‍, സെന്റ് ബര്‍ണാഡ്, ജാക്ക് റസല്‍ ടെറിയര്‍, റോട്ട് വൈലര്‍, മിന്‍ പിന്‍, ചിഫുവാഹുവ, പഗ്, ബുള്‍ മാസ്റ്റിഫ്, ഡോബര്‍മാന്‍  പോമറേനിയന്‍ എന്നീ  ഇനങ്ങളില്‍ പെട്ട  500ല്‍ പരം സ്വദേശിയും വിദേശിയുമായ ശ്വാനന്മാര്‍ പങ്കെടുക്കുന്നു. കേരളത്തില്‍  പെറ്റ് ഫാഷന്‍ ഷോ ആര്‍എഎംപി  2025 എക്‌സ്പ്രഷന്‍ മീഡിയയുടെ നേതൃത്വത്തില്‍   ഇതോടൊപ്പം അരങ്ങേറുന്നു പങ്കെടുക്കുന്ന ശ്വാനന്മാര്‍ക്ക് മുന്‍കൂട്ടി രജിസ്‌ട്രേഷന്‍  ആവശ്യമാണ് എക്‌സിക്യൂട്ടീവ് മാനേജര്‍ ബര്‍സാര്‍  തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ് ഫാദര്‍ ബിജു ജോണ്‍  പാണെങ്കാടന്‍,  ജോണ്‍ ആലുക്ക,   എന്നിവര്‍ പങ്കെടുക്കും
 പ്രസിഡണ്ട്് ജോണ്‍ പോള്‍ നെല്ലങ്കര, സെക്രട്ടറി
മാര്‍ട്ടിന്‍ സി ഐ, ട്രഷറര്‍ സോജന്‍ പി ജോണ്‍
റിജോ ജോസ്, പിന്റോ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *