ടാങ്കിൽ വീണ പണം തിരികെ എടുക്കാൻ ഇരുവരും ശ്രമിച്ചപ്പോളാണ് അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം
തൃശൂർ: തിരൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് സഹോദരങ്ങളായ രണ്ട് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സെപ്റ്റിക് ടാങ്കില്‍ വീണ പണം എടുക്കാന്‍ ഇറങ്ങിയ പശ്ചിമ ബംഗാളിലെ ബര്‍ദ്ധമാന്‍ ജില്ലയിയിലെ അലാമ ഷേക്ക് (44), ഷേക്ക് അഷ് റാവുല്‍ ആലം (33) ആണ് മരണമടഞ്ഞത്. ഇരുവരെയും തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. ഇവരെ സഹായിക്കാന്‍ ശ്രമിച്ച് മറ്റെരു സഹോദരനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരൂര്‍ പള്ളിയക്ക് പിന്നിലുള്ള വാടക വീട്ടില്‍ വെച്ചാണ് സംഭവം.
കള്ളമാരെ പേടിച്ച് പണിയെടുത്ത് കിട്ടുന്ന കൂലി ഇവര്‍ ടൗസറിന്റെ പോക്കിറ്റിലാണ് സാധരണ സൂക്ഷിക്കുക. ഇതില്‍ ഒരാള്‍ കക്കൂസില്‍ പോയപ്പോള്‍ പോക്കറ്റില്‍ ഉണ്ടായിരുന്ന 13,000 രൂപ ക്ലോസെറ്റിൽ വീണതിനെ തുടര്‍ന്ന് സ്ലബ്ബ് മാറ്റി പണം എടുക്കാന്‍ ശ്രമിക്കുമ്പോള്‍ താഴെ വീഴുകയായിരുന്നു. വീണയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിൽ രണ്ടാമനും താഴെ വീണത്. തുടർന്ന് മൂന്നാമെത്ത സഹേദരന്‍ കുഴിയില്‍ ഇറങ്ങി ഇരുവരേയും പുറത്തേക്ക് വലിച്ചു കയറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി . വിയ്യൂര്‍ പോലീസ് മേൽ നടപടികള്‍ സ്വീകരിച്ചു.