കൊല്ലം: ജില്ലയെ ഞെട്ടിച്ച് ഗുണ്ടാസംഘത്തിന്റെ വിളയാട്ടം. കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. കരുനാഗപ്പള്ളി താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു.
വവ്വാക്കാവ്, കായംകുളം എന്നിവിടങ്ങളിലും കൊലപാതക ശ്രമം നടന്നു. അരമണിക്കൂറിന്റെ ഇടവേളയിലാണ് രണ്ട്് അക്രമവും നടന്നത്. ഓച്ചിറ വവ്വാക്കാവിലുണ്ടായ അക്രമത്തിലാണ് അനീറിന് ഗുരുതരമായി പരിക്കേറ്റത്.
പുലര്‍ച്ചെ 2.30ഓടെയാണ് ജിം സന്തോഷിനെ ആക്രമിച്ചത്. വീടിന് നേരെ പടക്കം എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. സന്തോഷിന്റെ കാല് ചുറ്റിക കൊണ്ട് അടിച്ച് തകര്‍ത്തു. കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്.
റിമാന്റിലായിരുന്ന സന്തോഷ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം. വവ്വാക്കാവില്‍ അനീര്‍ എന്നയാള്‍ക്കാണ് വെട്ടേറ്റത്. അനീറും കേസിലെ പ്രതി പ്രതിയാണ്. സന്തോഷിനെ വെട്ടിയതിന് ശേഷമാണ് അനീറിനെതിരായ ആക്രമണം ആക്രമണം