തൃശൂര്‍: പറവട്ടാനിയി്ല്‍ ഉച്ചതിരിഞ്ഞുണ്ടായ ബൈക്കപകടത്തില്‍
രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍പ്പെട്ട ബൈക്ക് ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തുവച്ചുണ്ടായ അപകടത്തില്‍ തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജെറിന്‍ രാജു (18), വില്ലടം നെട്ടിശ്ശേരി സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്.പീച്ചി ഡാം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അമ്മ ബസ്സുമായാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റി വരികയായിരുന്ന മിനി വാന്‍ ഇട റോഡിലേയ്ക്ക് പെട്ടെന്ന് തിരിഞ്ഞതോടെ പിറകെ വന്നിരുന്ന ബൈക്ക് തട്ടി. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് യാത്രക്കാരുമായി തൃശ്ശൂരിലേക്ക് വരികയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
യുവാക്കളുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും