Newsskerala

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ചാലില്‍ അഴുകിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍

തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ചാലില്‍ നിന്ന്് പിഞ്ചുകുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. അഴുകിയ നിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍.  മലപ്പുറം തിരൂരില്‍ നിന്ന് കാണാതായ 11 മാസം പ്രായമായ ആണ്‍കുഞ്ഞിന്റെ മൃതദേഹമാണെന്നാണ് സംശയം. കുഞ്ഞിനെ കൊലപ്പെടുത്തിയ തമിഴ്‌നാട് കടലൂര്‍ സ്വദേശികള്‍ പോലീസിന്റെ പിടിയിലായിരുന്നു. പ്രതികളെ തിരൂര്‍ പൊലീസ് ചോദ്യം ചെയ്തതില്‍് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചത്് തൃശൂരിലാണെന്ന്് സൂചന കിട്ടിയിരുന്നു. മൂന്ന് മാസം മുന്‍പായിരുന്നു കൊലപാതകം. തമിഴ്നാട്ടുകാരായ ജയസൂര്യന്‍, ശ്രീപ്രിയ, ബന്ധുക്കള്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു..

ഒന്നരവര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ ശ്രീപ്രിയയെ, പോണ്ടിച്ചേരിയില്‍ നിന്ന് മൂന്ന് മാസം മുമ്പാണ് ഭര്‍ത്താവിന്റെ ഒപ്പം താമസിക്കുമ്പോള്‍ കാണാതായത്.
കാമുകന്‍ ജയസൂര്യക്കൊപ്പം തിരൂരിലെത്തുകയായിരുന്നു.
അന്വേഷിച്ചെത്തിയ ശ്രീപ്രിയയുടെ ചേച്ചി  വിജയയും ഭര്‍ത്താവ് ചെമ്പുമുമാണ്  ശ്രീപ്രിയയുടെ കുഞ്ഞിനെ കാണാനില്ലെന്ന വിവരം പൊലീസിനെ  അറിയിക്കുന്നത്. ട്രെയിനില്‍ വച്ച് ആരോ തട്ടിയെടുത്തെന്നാണ് ആദ്യം ശ്രീപ്രിയ പറഞ്ഞത്. വിജയ നല്‍കിയ മൊഴി പ്രകാരം പൊലീസ് ചോദ്യം ചെയ്തതോടെ തന്നെ മുറിയിലിട്ട് പൂട്ടിയ ശേഷം  കുഞ്ഞിനെ ജയസൂര്യയും അച്ഛനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് മൊഴി. കുഞ്ഞിന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി. കുളിമുറിയിലെ ഷവറിന്റെ പൈപ്പുകൊണ്ടും തല്ലിയെന്നും ശ്രീപ്രിയ മൊഴി നല്‍കിയിരുന്നു.. ട്രെയിനില്‍ തൃശൂരിലേക്കുള്ള യാത്രയ്ക്കിടെ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചുവെന്നായിരുന്നു പ്രതികളുടെ മൊഴി. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് കേസില്‍ നിര്‍ണായക വഴിത്തിരിവാകും.

Leave a Comment

Your email address will not be published. Required fields are marked *