ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1,228 വോട്ടിന് മുന്നില്‍. ചേലക്കരയില്‍ എല്‍.ഡി.എഫിലെ യു.ആര്‍.പ്രദീപും, വയനാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കയും മുന്നില്‍. ചേലക്കരയില്‍ 4136 വോട്ടിന് എല്‍.ഡി.എഫിന്റെ യു.ആര്‍.പ്രദീപ് മുന്നിലാണ്. യു.ഡി.എഫിലെ രമ്യാ ഹരിദാസാണ് രണ്ടാം സ്ഥാനത്ത്. ചേലക്കരയില്‍ മൂന്നാം റൗണ്ടാണ് എണ്ണുന്നത്.
പാലക്കാട് ബി.ജെ.പിയുടെ ആദ്യ രണ്ട് റൗണ്ടുകളില്‍ മുന്നിലായിരുന്നു.
വയനാട്ടില്‍ യു.ഡി.എഫിലെ പ്രിയങ്കാ ഗാന്ധിയുടെ ലീഡ് അരലക്ഷം കവിഞ്ഞു. 68917 വോട്ടാണ് പ്രിയങ്കയുടെ ലീഡ്.