തിരുവനന്തപുരം: പത്മജാ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തോടെ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ പുതിയ പ്രചാരണതന്ത്രങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം. ലീഡര്‍ കെ.കരുണാകരന്റെ തട്ടകമായ തൃശൂരില്‍ മകനും വടകര എം.പിയുമായ കെ.മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകും. കെ.മുരളീധരന്‍ മത്സരിക്കാന്‍ നിശ്ചയിച്ചിരുന്ന വടകരയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ സ്ഥാനാര്‍ത്ഥിയാകും. ഇന്നലെ രാത്രി അപ്രതീക്ഷിതമായി്ട്ടായിരുന്നു സ്ഥാനാര്‍ത്ഥികളെ മാറ്റുന്നതില്‍ തീരുമാനമെടുത്തത്.
തൃശൂരില്‍ മത്സരിക്കേണ്ടിയിരുന്ന സിറ്റിംഗ് എം.പി. കൂടിയായ ടി.എന്‍.പ്രതാപന് ഇക്കുറി സീറ്റില്ല.
കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും, കണ്ണൂരില്‍ കെ സുധാകരനും മത്സരിക്കും.
സാമുദായിക പരിഗണ കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്ന് ഷാഫി പറമ്പില്‍ എം.എല്‍.എയെ വടകരയില്‍ മത്സരിപ്പിക്കുന്നത്. ടി സിദ്ദിഖിന്റെ പേരും അവസാനഘട്ടം വരെ പരിഗണിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തുടരും.