കൊച്ചി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തെച്ചൊല്ലി എന്‍എസ്എസ്സില്‍ ഭിന്നതപ്രകടനമായി. സംസ്ഥാനത്ത് പലയിടത്തും കരയോഗങ്ങള്‍ യോഗം ചേര്‍ന്ന് നിലപാട് മയപ്പെടുത്താനുള്ള നീക്കത്തിലാണ്.
അംഗത്വം രാജി വെച്ച് കുടുംബം .ചങ്ങനാശ്ശേരി പുഴവാതില്‍ ഒരു കുടുംബത്തിലെ നാലുപേരാണ് എന്‍എസ്എസ് അംഗത്വം രാജിവച്ചത്. പുഴവാത് സ്വദേശി ഗോപകുമാര്‍ സുന്ദരന്‍, ഭാര്യ അമ്പിളി ഗോപകുമാര്‍, മക്കളായ ആകാശ് ഗോപന് ഗൗരി ഗോപന് എന്നിവരാണ് അംഗത്വം രാജിവച്ചത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാട് മാറ്റത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗോപകുമാര്‍ പറഞ്ഞു.എന്‍എസ്എസ് കരയോഗം 253-ലെ അംഗങ്ങളാണ് രാജിവച്ച കുടുംബം .കരയോഗം സെക്രട്ടറിക്കും പ്രസിഡണ്ടിനും രാജിക്കത്ത് നല്കി ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ്വും പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും രാജിക്ക് കാരണമെന്നും കത്തില്‍ പറയുന്നു
എന്‍എസ്എസ്സില്‍ പൊട്ടിത്തെറി
