കൊച്ചി: 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ച് 26 മുതൽ സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ സമയക്രമം പ്രഖ്യാപിച്ചു. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന ട്രെയിൻ എട്ടുമണിക്കൂർ അഞ്ചുമിനിറ്റ് യാത്ര ചെയ്ത് ഉച്ചക്ക് 1.25 ന് കാസർഗോഡ് എത്തും. തിരികെ ഉച്ചകഴിഞ്ഞ് 2. 30ന് കാസർഗോഡ് നിന്ന് പുറപ്പെട്ട് രാത്രി 10:35ന് തിരുവനന്തപുരം. ആകെ 8 സ്റ്റോപ്പുകൾ ട്രെയ്നിന് ഉണ്ടാകും.
സ്റ്റോപ്പുകളിലെ സമയക്രമം :
കൊല്ലം: രാവിലെ 6.07, രാത്രി 9.18.
കോട്ടയം: രാവിലെ 7.25, രാത്രി 8.02.
എറണാകുളം നോർത്ത്: രാവിലെ 8.17, വൈകിട്ട് 7.05.
തൃശ്ശൂർ: രാവിലെ 9.22, വൈകിട്ട് 6.03.
ഷൊർണൂർ: രാവിലെ 10.02, ഉച്ചതിരിഞ്ഞ് 5.28.
കോഴിക്കോട്: രാവിലെ 11.03 ഉച്ചതിരിഞ്ഞ് 4.28.
കണ്ണൂർ: ഉച്ചക്ക് 12.03 ഉച്ചതിരിഞ്ഞ് 3.28.
എറണാകുളം നോർത്തിൽ മൂന്ന് മിനിറ്റ് ട്രെയിനിന് സ്റ്റോപ്പ് ഉണ്ട്. മറ്റു സ്റ്റേഷനുകളിൽ രണ്ട് മിനിറ്റാണ് സ്റ്റോപ്പ്. ആഴ്ചയിൽ ആറു ദിവസമായിരിക്കും വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുക. വ്യാഴാഴ്ച സർവീസ് ഇല്ല. നിലവിൽ വേഗതയുള്ള കേരളത്തിലെ ട്രെയിനുകളുമായി താരതമ്യം ചെയ്താൽ വന്ദേ ഭാരത് എക്സ്പ്രസിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒന്ന് മുതൽ മൂന്ന് മണിക്കൂർ ലാഭിക്കാമെന്ന് റെയിൽവേ പറയുന്നു.