Watch Video here
പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ 3 അടി മുതല്‍ 13 അടി വരെയുള്ള വിഗ്രഹങ്ങളാണ് ഇവിടെയുള്ളത്. ഒരടിയ്ക്ക് 1,600 രൂപയാണ് വില. കോയമ്പത്തൂരില്‍ നിന്നാണ് ഗണപതിയുടെ രൂപത്തിലുള്ള വിഗ്രഹങ്ങള്‍ എത്തിച്ചത്….
തൃശൂര്‍: വിനായക ചതുര്‍ത്ഥി ആഘോഷത്തിനായി സംസ്ഥാനത്ത് നിരവധി ക്ഷേത്രങ്ങളിലേക്കുള്ള ഗണേശവിഗ്രഹങ്ങള്‍ വെളപ്പായ ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഒരുങ്ങി. വിനായക ചതുര്‍ത്ഥി ദിനമാഘോഷിക്കുന്ന ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് ശേഷം ഗണേശ വിഗ്രഹങ്ങള്‍ ഘോഷയാത്രയായി കൊണ്ടുപോയി കടലില്‍ നമജ്ജനം ചെയ്യും.
പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ 3 അടി മുതല്‍ 13 അടി വരെയുള്ള വിഗ്രഹങ്ങളാണ് ഇവിടെയുള്ളത്. ഒരടിയ്ക്ക് 1,600 രൂപയാണ് വില. കോയമ്പത്തൂരില്‍ നിന്നാണ് ഗണപതിയുടെ രൂപത്തിലുള്ള വിഗ്രഹങ്ങള്‍ എത്തിച്ചത്. തലയും, ഉടലും കൈകളും എല്ലാം ശ്രീമഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഒട്ടിച്ചുചേര്‍ക്കുകയാണ് പതിവ്. ചായം പൂശുകയും ചെയ്യും. ശില്പി പാലക്കാട് സ്വദേശി ശങ്കരനാണ് ഗണപതി വിഗ്രഹങ്ങള്‍ ഒരുക്കിയത്. എറണാകുളം, ആലുവ, ചാവക്കാട്, ഗുരുവായൂര്‍ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ ഗണേശവിഗ്രഹങ്ങള്‍ വാങ്ങാനെത്തുന്നതായി ശ്രി മഹാദേവ ക്ഷേത്ര ജീവനക്കാരനായ അരവിന്ദ് മാരാര്‍ അറിയിച്ചു