WATCH VIDEO HERE…..
തൃശൂര്‍: ചെറുപ്പകാലം മുതല്‍ താന്‍ ഫുട്ബോളില്‍ ബ്രസീലിന്റെ ആരാധകനായിരുന്നുവെന്ന് മന്ത്രി കെ.രാധാകൃഷ്ണന്. റഷ്യയുടെ ഗോളി ബലനോവിനെയും, ഹോളണ്ടിന്റെ റൂഡ് ഗള്ളിറ്റിനെയും ഇഷ്ടമായിരുന്നു. റോണാള്‍ഡോ ത്രയങ്ങള്‍ കളിച്ചപ്പോള്‍ അര്‍ജന്റീനയെയും ഇഷ്ടപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം വിക്ടര്‍ മഞ്ഞിലയുടെ ആത്മകഥ ‘ ഒരു ഗോളിയുടെ ആത്മകഥ’ യുടെ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി തന്റെ ഫുട്ബോള്‍ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
ഫുട്ബോള്‍ കോച്ചായും, കളിക്കാരനായും 51 വര്‍ഷമായി വിക്ടര്‍ മഞ്ഞില നിറഞ്ഞുനില്ക്കുന്നു. മഞ്ഞിലയുടെ ഫുട്ബോള്‍ അനുഭവങ്ങള്‍ ഭാവിതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ ബാനര്‍ജി ക്ലബില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ മേയര്‍ എം.കെ.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എം.പി.സുരേന്ദ്രന് പുസ്തകം പരിചയപ്പെടുത്തി.