ന്യൂഡല്‍ഹി: ബില്ലുകള്‍ തടഞ്ഞുവച്ച സംഭവത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവച്ച നടപടി നിയമവിരുദ്ധമെന്ന് കോടതി പറഞ്ഞു.
ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നത് വൈകിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഗവര്‍ണര്‍ തടഞ്ഞുവച്ച പത്ത് ബില്ലുകളും നിയമമായതായി കോടതി ഉത്തരവിട്ടു.
ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിന് അനുസരിച്ചാകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് വീറ്റോ അധികാരമില്ല. നിയമങ്ങള്‍ ജനങ്ങളുടെ ആവശ്യത്തിന് കൊണ്ടുവരുന്നതാണെന്നും കോടതി നിരീക്ഷിച്ചു.