Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഗ്രാമോത്സവം ഫെബ്രവരി 14-16 വരെ എളവള്ളിയിൽ

തൃശൂർ: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റും എളവള്ളി ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കേന്ദ്ര ഗവൺമെൻറ് പദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടി – ഗ്രാമോത്സവം ഫെബ്രുവരി 14- 16 വരെ എളവള്ളി സാമ്പത്തികോദ്ധാരണ സംഘം ഹാളിൽ വച്ച് നടക്കും. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.എസ് പ്രിൻസ് ഉദ്ഘാടനം ചെയ്യും. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ വിശിഷ്ടാതിഥി ആയിരിക്കും. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജിയോ ഫോക്സിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബോധവൽക്കരണ പരിപാടിയിൽ വിവിധ കേന്ദ്രഗവൺമെൻറ് പദ്ധതികളെക്കുറിച്ച് വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ, കലാപരിപാടികൾ, സ്വാതന്ത്ര്യസമര സേനാനികളെക്കുറിച്ചുള്ള ഫോട്ടോ പ്രദർശനം, കലാപരിപാടികൾ എന്നിവ ഉണ്ടാകും. ബുധനാഴ്ച ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, വ്യാഴാഴ്ച സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും നടക്കും. തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ ആധാർ വിവരങ്ങൾ പുതുക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടിയിലേക്ക് പ്രവേശനം തീർത്തും സൗജന്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *