Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഇലഞ്ഞിത്തറമേളത്തിനെത്തുന്നവര്‍ ചെരിപ്പ് പുറത്തിടണം, വടക്കുന്നാഥക്ഷേത്രത്തില്‍ പ്രത്യേക ചെരിപ്പ് സൂക്ഷിപ്പ് കൗണ്ടറുകള്‍

തൃശൂര്‍: ഇത്തവണ മുതല്‍ തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തിനകത്ത് കയറുന്നവര്‍ ചെരിപ്പ് പുറത്തിടണം. മുന്‍പ് തൃശൂര്‍ പൂരത്തിനും, പാറമേക്കാവ് വേലദിവസം രാത്രിയും വടക്കുന്നാഥക്ഷേത്രത്തിനകത്ത് ആളുകള്‍ക്ക് ചെരിപ്പിട്ട് പ്രവേശിക്കുന്നതിന് അനുമതി നല്‍കിയിരുന്നു.

ഇലഞ്ഞിത്തറമേളം കാണുന്നതിന് വടക്കുന്നാഥക്ഷേത്രത്തിനകത്ത് പ്രവേശിക്കാന്‍ പുറത്ത് പ്രത്യേക ഗോവണി (റാമ്പ്്) തയ്യാറാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനാണിത്. റാമ്പിലൂടെയും ഗോപുരത്തിലൂടെയും ചെരിപ്പിട്ട് അകത്തുകയറുന്നവരെ നിയന്ത്രിക്കുക പോലീസിന് ശ്രമകരമായ ദൗത്യമാകും. പോലീസുകാരുടെ ഷൂസ് സൂക്ഷിക്കുന്നതിനും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തേണ്ടിവരും.  വടക്കുന്നാഥക്ഷേത്രത്തിനകത്തു കടക്കുന്ന പതിനായിരങ്ങളുടെ ചെരിപ്പുകള്‍ സൂക്ഷിക്കുന്നതും എളുപ്പമല്ല. പൊള്ളുന്ന ചൂടില്‍ മേളക്കാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും   ചെരിപ്പ് ധരിക്കാതെ നില്‍ക്കാന്‍ കഴിയുമോ എന്ന കാര്യവും സംശയമാണ്. ആളുകള്‍ ചെരിപ്പിട്ട് കയറുന്നതിനാല്‍ മുന്‍പ് വര്‍ഷങ്ങളില്‍ തൃശൂര്‍ പൂരത്തിന് ശേഷം വടക്കുന്നാഥക്ഷേത്രത്തില്‍ ശുദ്ധിപൂജകള്‍ നടത്തിയിരുന്നു. തൃശൂര്‍ പൂരദിവസങ്ങളില്‍ വടക്കുന്നാഥക്ഷേത്രത്തിലെത്തുന്നവരുടെ ചെരിപ്പ് സൂക്ഷിക്കുന്നതിനായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്് ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *