തൃശൂർ : നാലോണ നാളിൽ തൃശൂരിൽ നടന്ന പുലിക്കളിയിൽ വിയ്യൂർ യുവജന സംഘം ഒന്നാം സ്ഥാനം നേടി.സീതാറാം മിൽ ദേശം രണ്ടാം സ്ഥാനവും, നായ്ക്കനാൽ ദേശം മൂന്നാം സ്ഥാനവും നേടി. പുലി കൊട്ടിൽ സീതാറാം മിൽദേശം ഒന്നാം സ്ഥാനവും നായ്ക്കനാൽ ദേശം, വിയ്യൂർ യുവജന സംഘം രണ്ടും മൂന്നും കരസ്ഥമാക്കി. ടാബ്ലോയിൽ അയ്യന്തോൾ ദേശം ഒന്നാം സ്ഥാനവും നായ്ക്കനാൽ ദേശം രണ്ടാം സ്ഥാനവും സീതാറാം മിൽ ദേശം മൂന്നാം സ്ഥാനവും നേടി. പുലി വരയിൽ സീതാറാം മിൽ ദേശം ഒന്നാം സ്ഥാനം സീതാറാം മിൽ ദേശം ഒന്നാം സ്ഥാനം നേടി.വിയ്യൂർ യുവജന സംഘവും, കുട്ടൻകുളങ്ങര ദേശവും രണ്ടും മൂന്നും കരസ്ഥമാക്കി. പുലിവേഷത്തിലും യുവജന സംഘം വിയ്യൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സീതാറാം മിൽ ദേശം, നായ്ക്കനാൽ ദേശം രണ്ടും മൂന്നും സ്ഥാനം നേടി. അച്ചടക്കത്തിൽ നായ്ക്കനാൽ ദേശത്തിനു ഒന്നാം സ്ഥാനം ലഭിച്ചു.പുലിവണ്ടിയിൽ അയ്യന്തോൾ പാട്ടുരായ്ക്കൽ, യുവജന സംഘം, വിയ്യൂർ യഥാക്രമം ഒന്നും രണ്ടും മൂന്നും കരസ്ഥമാക്കി.
പുലിക്കളി ഒന്നാം സ്ഥാനം വിയ്യൂർ യുവജന സംഘത്തിന്
