തൃശൂര്‍: നഗരത്തില്‍ കോര്‍പറേഷന് മുന്നില്‍ ബി.ബി.സിയുടെ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി പ്രദര്‍ശപ്പിച്ചു. വന്‍ പോലീസ് സന്നാഹത്തിന്റെ കാവലിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രദര്‍ശനം തടയുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ എം.എല്‍.എ പ്രദര്‍ശനം സ്വിച്ച് ഓണ്‍ ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. നരേന്ദ്ര മോദി സത്യത്തെ ഭയക്കുന്നതുകൊണ്ടാണ് ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിക്കുന്നതെന്നും, സംസ്ഥാന വ്യാപകമായി ഡോക്യുമെന്റ്‌റി പ്രദര്‍ശനം യൂത്ത് കോണ്‍ഗ്രസ് നടത്തുമെന്നും ഷാഫി പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ ഒ. ജെ. ജനീഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി. പ്രമോദ്, അഭിലാഷ് പ്രഭാകര്‍, ജിന്‍ഷാദ് ജിന്നാസ്, നിര്‍വാഹക സമിതി അംഗം സജീര്‍ ബാബു, ജില്ലാ വൈസ് പ്രസിഡന്റ് മാരായ വിനോദ് ചേലക്കര, അഡ്വ എ എസ് ശ്യാംകുമാര്‍, ജെലിന്‍ ജോണ്‍, അരുണ്‍ മോഹന്‍, എച്. എം. നൗഫല്‍, നിയോജകമണ്ഡലം പ്രസഡന്റ്മാരായ ജിജോ മോന്‍ ജോസഫ്,അഖില്‍ സാമുവല്‍,നിതീഷ് എ എം,ലിന്റോ പുതുക്കാട്,നിഖില്‍ ജി കൃഷ്ണന്‍, പി എ മനാഫ് , അനില്‍ പരിയാരം എന്നിവര്‍ പ്രസംഗിച്ചു.