Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ജയിലർ 1000 കോടിയിലേക്ക് കടക്കുന്നു; ജവാൻ 700 കോടിയും ഇ.ഡിയുടെ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അഴിമതികളില്‍ സര്‍വ്വകാല റെക്കോര്‍ഡായിരിക്കും പിറക്കുക: ഷാഫി പറമ്പിൽ

തൃശൂര്‍:  സഹകരണ മേഖലയെ സി.പി.എം തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ആരോപിച്ചു.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ ക്രൈംബ്രാഞ്ച് ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈംബ്രാഞ്ചിലെ ബ്രാഞ്ച് സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി സംവിധാനത്തിന്റെ ഭാഗമല്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഓര്‍മ്മിക്കണം.
അഴിമതിയുടെ പിണറായി ബദലാണ് കരുവന്നൂരില്‍ സി.പി.എം നേതാക്കള്‍ നടപ്പിലാക്കിയത്. സി.പി.എം നേതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.
കേരളം കണ്ട ക്രൂരമായ അഴിമതിയായ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ കേസന്വേഷണം അട്ടിമറിക്കുകയാണ് ക്രൈംബ്രാഞ്ച് ചെയ്തത്.  സതീശന്റെ പേര് അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായാല്‍ മുന്‍ മന്ത്രി എ.സി മൊയ്തീനും മുന്‍ എം.പി പി.കെ ബിജുവിനും മറ്റ് സി.പി.എം നേതാക്കള്‍ക്കുമെതിരെ കേസന്വേഷണം തിരിയുമെന്ന് അറിയാവുന്നതിനാലാണ് സതീശനെ ക്രൈംബ്രാഞ്ച്്് ഉദ്യോഗസ്ഥര്‍ അന്വേഷണപരിധിയില്‍ നിന്നും ഒഴിവാക്കിയത്. നൂറുകണക്കിന് സാധാരണക്കാരുടെ ജീവിതം ഒന്നുമല്ലാതാക്കിയ കേസിലാണ് ക്രൈംബ്രാഞ്ച് രാഷ്ട്രീയവിധേയത്വത്തിന്റെ പേരില്‍ ഉദാസീനത കാണിച്ചത്. ഇ.ഡിയുടെ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അഴിമതികളില്‍ സര്‍വ്വകാല റെക്കോര്‍ഡായിരിക്കും പിറക്കുകയെന്നും ഷാഫി പറഞ്ഞു.
 ജില്ലാ പ്രസിഡന്റ് ഒ.ജെ ജനീഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി പി എന്‍ വൈശാഖ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി പ്രമോദ്, അഭിലാഷ് പ്രഭാകര്‍, സജീര്‍ ബാബു, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ജലിന്‍ ജോണ്‍ ,പി കെ ശ്യാംകുമാര്‍ ,അനീഷാ ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ മാര്‍ച്ചിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ  അമല്‍ ഖാന്‍, സുനോജ് തമ്പി, ജിജോമോന്‍ ജോസഫ്, ജെറോം ജോണ്‍,അനില്‍ പരിയാരം, അഖില്‍ സാമുവല്‍, മഹേഷ് കാര്‍ത്തികേയന്‍, ജിത്ത് ചാക്കോ , സൂരജ് സി എസ്, സലീം കയ്പമംഗലം, സുജിത്ത് കുമാര്‍ എം, വി.കെ. സുജിത്ത് , ലിജോ പനക്കല്‍, കാവ്യ രഞ്ജിത്ത്, സന്ധ്യ കൊടയ്ക്കാടത്ത് , പ്രവിത ഉണ്ണികൃഷ്ണന്‍, ജിന്‍സി പ്രീജോ, ടൊളി വിനീഷ്, ജെഫിന്‍ പോളി , വിനീഷ് പ്ലാച്ചേരി എന്നിവര്‍ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *