Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

എല്ലാ സ്ഥലത്തും മന്ത്രിമാര്‍ എത്തണം എന്നുണ്ടോ: ആർ . ബിന്ദു

അഞ്ചുവയസ്സുകാരിയുടെ കൊലപാതകം:

തൃശൂര്‍: ആലുവയില്‍  അഞ്ചുവയസുകാരിയുടെ കൊലപാതകത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസകാര്യമന്ത്രി ആര്‍.ബിന്ദു പറഞ്ഞു. പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍
വിഷയമറിഞ്ഞ സമയം മുതല്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചെന്നും, പ്രതിയെ പെട്ടെന്ന് പിടികൂടിയെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ അന്ത്യയാത്രയില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് മന്ത്രിയോട് ചോദിച്ചപ്പോള്‍
എല്ലാ സ്ഥലത്തും മന്ത്രിമാര്‍ എത്തണം എന്നുണ്ടോ എന്നായിരുന്നു മറുപടി. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ കുട്ടിയുടെ അന്ത്യയാത്രയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്ത്രീ സുരക്ഷ ശക്തമാക്കേണ്ട കാലത്ത് കൂടെയാണ് കടന്ന് പോകുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ ഉറപ്പാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *