Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊന്നത് അതിക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം

പ്രതി അസഫാക്ക് കുറ്റം സമ്മതിച്ചു, കുഞ്ഞിനെ കണ്ടെത്താന്‍ വൈകിയതില്‍ മാപ്പ് പറഞ്ഞ് പോലീസ്

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ മുറിവുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും വ്യക്തമായിട്ടുണ്ട്. പീഡനത്തിന് ശേഷം കുട്ടിയുടെ വസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ വൈകിട്ടാണ് മുക്കത്ത് പ്ലാസയില്‍ വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ ദമ്പതികളുടെ മകളായ അഞ്ചു വയസുകാരിയെ ബീഹാര്‍ സ്വദേശിയായ അസഫാക്ക് ആലം (26) സൗഹൃദം നടിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കുട്ടിയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് പിടിയിലായ അസഫാക്  പൊലീസിനോട്  സമ്മതിച്ചു.

ഒന്നര കിലോമീറ്റര്‍ അകലെ ആലുവ മാര്‍ക്കറ്റിന് പിന്നില്‍ മാലിന്യങ്ങള്‍ക്കിടയിലാണ് കുട്ടിയെ കുഴിച്ചു മൂടിയത്. സംഭവം നടന്ന് അഞ്ചര മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ പിടികൂടിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തായിക്കാട്ടുകര ഗാരേജിന് സമീപത്തെ താമസസ്ഥലത്തുനിന്ന് ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നേകാലോടെ കുട്ടിയെ തട്ടിക്കാെണ്ടു പോകുമ്പോള്‍ അമ്മ മുറിയിലായിരുന്നു. പിതാവ് പുറത്തേക്ക് പോയിരുന്നു.

ബീഹാര്‍ ബിഷാംപര്‍പൂര്‍ സ്വദേശികളായ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ്. തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്സില്‍ ഒന്നാം ക്ലാസില്‍ പഠിക്കുകയായിരുന്നു.പ്രതി കുട്ടിയുമായി പോകുന്ന സി.സി.ടി.വി ദൃശ്യം കണ്ടതോടെ പൊലീസ് വ്യാപക തെരച്ചില്‍ തുടങ്ങി. ബസില്‍ കയറിപ്പോയെന്നും വ്യക്തമായി.രണ്ടു സ്റ്റോപ്പുകള്‍ക്ക് അപ്പുറം മാര്‍ക്കറ്റിന് സമീപത്തിറങ്ങി മാലിന്യ കൂമ്പാരത്തിന്റെ മറവിലേക്ക് പോവുകയായിരുന്നു. എന്നാല്‍, ഇക്കാര്യം ഇന്നലെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പറവൂര്‍ കവലയിലെ കെട്ടിട വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രതിയെ ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് പിടികൂടിയത്. സക്കീര്‍ഹുസൈന്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയെന്നാണ് വെളിപ്പെടുത്തിയത്.

ഒരു തുമ്പും കിട്ടാതായതോടെ ഇന്ന് കര്‍ശനമായി ചോദ്യം ചെയ്തു. ഇതോടെയാണ് കുട്ടിയുമായി ബസില്‍ നിന്ന് ആലുവ മാര്‍ക്കറ്റില്‍ ഇറങ്ങിയകാര്യം വെളിപ്പെടുത്തിയത്. പെരിയാര്‍ തീരത്ത് ഉളിയന്നൂര്‍ അക്വാഡക്ട് തുടങ്ങുന്നിടത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ നിന്ന് മൃതദേഹത്തിന്റെ കൈകള്‍ പുറത്തുകാണാവുന്ന നിലയിലായിരുന്നു. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും പച്ചക്കറി മാലിന്യവും ഇട്ട് മൂടിയിരുന്നു. പ്രതി കഴിഞ്ഞ മൂന്ന് മാസമായി ആലുവയില്‍ ഉണ്ടെന്നാണ് പ്രദേശവാസിയായ കടയുടമ ബിനു ജോസഫ് പറഞ്ഞു. സ്ഥിരമായി മദ്യപിക്കുന്ന അസഫാക്ക് ജോലിക്ക് പോകാറില്ല. എന്നും മദ്യപിച്ചെത്തി ബഹളം വെക്കും.

ഇന്നലെ 6 മണിയോടെ തന്റെ കട വരാന്തയില്‍ മദ്യപിച്ച് ബോധമില്ലാതെ അസഫാക്ക് ഉണ്ടായിരുന്നുവെന്നും ബിനു സ്ഥിരീകരിച്ചു. കുട്ടിയെ കൊലപ്പെടുത്തിയാണ് വന്നതെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് വാര്‍ത്തകള്‍ കണ്ടപ്പോള്‍ വിവരം പൊലീസിന് കൈമാറിയെന്നും ബിനു വിശദീകരിച്ചു. അസഫാക്ക് ഇന്നലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നുവെന്നും ബിനു പറഞ്ഞു. രാവിലെ 11 മണിയോടെയാണ് ഡോക്ടറെ കണ്ടത്. മരുന്ന് കുറിപ്പടി ഇയാള്‍ തന്റെ കടവരാന്തയിലാണ് ഉപേക്ഷിച്ചിരുന്നതെന്നും ബിനു വെളിപ്പെടുത്തി

Leave a Comment

Your email address will not be published. Required fields are marked *