Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഡൈവിംഗില്‍ വിസ്മയപ്രകടനവുമായി നീന്തല്‍ക്കുളത്തിലെ താരങ്ങളായി വനിതാ സ്‌കൂബാ ടീം

തൃശൂര്‍: കേരളത്തില്‍ ജലാശയങ്ങളില്‍ അപകടങ്ങള്‍ കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ആയിരത്തോളം പേരാണ് മുങ്ങിമരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി ഡൈവിംഗ് പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരുള്‍പ്പെടുന്ന പതിനേഴംഗ വനിതാ സ്‌കൂബാ ഡൈവിംഗ് ടീമിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമംഗങ്ങള്‍ക്കുള്ള ഡൈവിംഗ് ബാഡ്ജും മുഖ്യമന്ത്രി വിതരണം ചെയ്തു.
ജലാശയ അപകടങ്ങള്‍ കൂടിവന്ന സാഹചര്യത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ് ഫോര്‍ട്ട് കൊച്ചിയില്‍ ജലസുരക്ഷ വിദഗ്ധ പരിശീലനം ആരംഭിച്ചത്. ഇവിടെ ഇതിനകം  മുന്നൂറോളം പേര്‍ക്ക് സ്‌കൂബാ ഡൈവിംഗില്‍ പരിശീലനം നല്‍കി.
പുരുഷ സ്‌കൂബാ ടീമിനൊപ്പം വനിതാ സ്‌കൂബാ ടീമിനും പ്രവര്‍ത്തിക്കാന്‍ കഴിയും വിധം വിദഗ്ധ പരിശീലനമാണ് നല്‍കിയിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സ്‌കൂബാ പരിശീലനത്തിന് നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജില്‍ നിന്ന് പോലും അപേക്ഷകള്‍ വരുന്നുണ്ടെന്നും അത് ഇവിടെ നല്‍കുന്ന പരിശീലനത്തിന്റെ മികവാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാമവര്‍മ്മപുരം  ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമി സ്വമ്മിംഗ് പൂളില്‍ നടന്ന ചടങ്ങില്‍ അഗ്നിരക്ഷാ വകുപ്പ് ഡയറക്ടര് ജനറല്‍ പത്മകുമാര്‍ ഐ.പി.എസ്,  ടെക്‌നിക്കല്‍ ഡയറക്ടര്‍ എം.നൗഷാദ്, കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *