മറ്റം: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം, തൃശ്ശൂർ ജില്ലാ യോഗ പ്രമോട്ടേഴ്സ് ആൻഡ് റിസർച്ച് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ മറ്റം നമ്പഴിക്കാട് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗദിനാചരണം കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ
ഉദ്ഘാടനം ചെയ്തു.
കണ്ടാണശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ധനൻ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് വിശിഷ്ടാതിഥിയായിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്, എഫ്.പി.എ അംജിത് ഷേർ, കണ്ടാണശ്ശേരി ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. കെ.പി ചിന്ത, ഹെൽത്ത് ഇൻസ്പെക്ടർ എൻ.എഫ്.ജോസഫ്, വാർഡ് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.
പൊതുജനങ്ങൾക്കായി യോഗ ക്ലാസുകളും യോഗ ഡെമോൺസ്ട്രേഷനും നടന്നു. വിദഗ്ധർ നയിച്ച പരിശീലന – ബോധവൽക്കരണ ക്ലാസുകളും കലാപരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.