Newsskerala

അവര്‍ ഉഷാറായി വരട്ടെ, എസ്.എഫ്.ഐ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ എസ്.എഫ്.ഐയുടെ സമരത്തെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അവര്‍ ഏറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറാകട്ടെയെന്ന് പരിഹാസച്ചുവയോടെ അദ്ദേഹം പറഞ്ഞു. താന്‍ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡണ്ടും, സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എസ്.എഫ്.ഐക്കാര്‍  എന്താണ് മനസിലാക്കിയിരിക്കുന്നത് എന്നറിയില്ല. തെറ്റിദ്ധാരണയാകാം. അവര്‍ എല്ലാക്കാര്യങ്ങളും മനസിലാക്കണമെന്നില്ലല്ലോയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമം ഇല്ലെന്ന് മന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചു. അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകളുടെ കണക്ക് അടക്കം നിരത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ വാദം. 17298 പേര്‍ക്കാണ് ഇനി സീറ്റ് കിട്ടാന്‍ ഉള്ളത്. സപ്ലിമെന്ററി അലോട്ട്‌മെന്റ് കഴിയുമ്പോള്‍ 7408 സീറ്റ് പ്രശ്നം വരും. അക്കാര്യം ചൊവ്വാഴ്ച വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തി പരിഹരിക്കുമെന്നും ശിവന്‍കുട്ടി സഭയില്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *