തൃശൂർ : യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് തൃശ്ശൂരിന്റെ
ആഭിമുഖ്യത്തിൽ തൃശൂർ നെഹ്റു ബാലഭവനിൽ വെച്ച് നടന്ന യുജ് 2023 പൈതൃകം സംസ്ഥാന അദ്ധ്യക്ഷൻ ഡോക്ടർ A രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാനതലത്തിൽ നടത്തിയ യോഗാസനാ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ തൃശ്ശൂർ ടീമിനെ ആദരിക്കുകയും മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു .തുടർന്ന് യോഗാ വിദ്യാർത്ഥികളുടെ ആർട്ടിസ്റ്റിക് , റിഥമിക് ,ഫ്രീ ഫ്ളോ യോഗ ഡാൻസ് പ്രദർശനങ്ങൾ ഉണ്ടായിരുന്നു. പ്രസ്തുത യോഗത്തിൽ യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് തൃശൂർ ജില്ലാ പ്രസിഡണ്ട് ഷാജി വരവൂർ അധ്യക്ഷൻ ആയിരുന്നു. അസാസിയേഷന്റെ ജില്ലാ വൈസ് പ്രസിഡണ്ട് ഡോക്ടർ സുബൈദ സ്വാഗതവും ജില്ലാ സെക്രട്ടറി ചന്ദ്രൻ പി വേലായുധൻ,ബാലചന്ദ്രൻ വടശ്ശേരി എന്നിവർആശംസകൾ അർപ്പിച്ചും സംസാരിച്ചു.ഡോക്ടർ സർഗാസ്മിയുടെ നേതൃത്വത്തിൽ പ്രകൃതിജന്യ ഭക്ഷണത്തെ കുറിച്ചുള്ളബോധവൽക്കരണവും പ്രകൃതിജന്യ ഭക്ഷണവിതരണവും ഉണ്ടായിരുന്നു.വൈ എസ് എ ടി ജില്ലാ ജോയിന്റ് സെക്രട്ടറി രശ്മി ഭാസ്കരൻ നന്ദിയും പറഞ്ഞു