ബിന്ദുവിന്റെ ജീവനെടുത്ത കേരളത്തിന്റെ ആരോഗ്യ മേഖലയിലെ വീഴ്ച്ചക്ക് ഉത്തരവാദിയായ ആരോഗ്യമന്ത്രി വീണ ജോർജിനു പ്രതിഷേധ സൂചകമായി റീത്ത് സമർപ്പിച്ചു കൊണ്ട് തൃശൂർ ഡിഎംഒ ഓഫീസിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ പ്രകടനം. ഡിഎംഒയുടെ സീറ്റിൽ റീത്ത് വെച്ചുകൊണ്ട് യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂർ സമരം ഉദ്ഘാടനം ചെയ്തു , ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ രാഹുൽ നന്ദിക്കര , വിമൽ, ജില്ലാ സെക്രട്ടറി മനു പള്ളത്ത്, നന്ദകുമാർ, നിമേഷ് എന്നിവർ നേതൃത്വം നൽകി
മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ തൃശ്ശൂർ ഡിഎംഒ യുടെ ചേമ്പറിലെ കസേരയിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.
