തൃശൂര്‍: പൂരങ്ങളുടെ നാട്ടില്‍ ചിരിയുടെ വെടിക്കെട്ടിന് തിരികൊളുത്താന്‍ എയര്‍ഫണ്ണിലെ കലാകാരന്‍മാര്‍ വീണ്ടും ഒത്തുചേരുന്നു. 37 വര്‍ഷം മുന്‍പ്്് തൃശൂരില്‍ തുടങ്ങിയ എയര്‍ഫണ്‍ എന്ന ആദ്യത്തെ മിമിക്രി ട്രൂപ്പിലെ കലാകാരന്‍മാരാണ് ചിരിയുടെ പൂരത്തിന് സാരഥ്യമരുളുന്നത്.
അടുത്ത ഫെബ്രുവരിയിലാണ് എയര്‍ഫണ്‍ യു ട്യൂബ്് ചാനല്‍ ആരംഭിക്കുക. പ്രമുഖ ചലച്ചിത്ര താരം ടൈറ്റില്‍ ലോഞ്ച് ചെയ്യും.
ജനുവരി ഒന്നിന് നടക്കുന്ന കലാകാരന്‍മാരുടെ സംഗമത്തില്‍ എയര്‍ഫണ്‍ ഗ്രൂപ്പിന്റെ 7 പദ്ധതികളുടെ രൂപരേഖ അവതരിപ്പിക്കും. പാവപ്പെട്ട മിമിക്രി കലാകാരന്‍മാര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, കലാഗ്രാമം സ്ഥാപിക്കുക, മിമിക്രി അക്കാദമിയ്ക്ക് രൂപം നല്‍കുക തുടങ്ങിയ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
തൃശൂരിലെ ആദ്യകാല മിമിക്രി താരങ്ങളായ തോമസ്് തണ്ട്യേക്കല്‍, കലാഭവനിലൂടെ പ്രസിദ്ധരായ റസാഖ്, കലാഭവന്‍ നൗഷാദ്, കലാഭവന്‍ സലീം, ഓസ്‌കര്‍ സുമന്‍ എന്നിവരോടൊപ്പം കോര്‍ഡിനേറ്റര്‍ ശരത്ച്ചന്ദ്രന്‍ മച്ചിങ്ങല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Photo Credit: Newss Kerala