കൊച്ചി: തന്റെ എറ്റവും പുതിയ ചിത്രമായ ജയസൂര്യ നായകനായ ‘ ഈശോ’യുടെ വിവാദ ടാഗ് ലൈൻ ‘നോട്ട് ഫ്രം ബൈബിൾ’ ഒഴിവാക്കുമെന്ന് സംവിധായകനും നടനും ഗായകനുമായ നാദിർഷ.
‘ഈശോ’ എന്ന പേര് നൽകി ‘നോട്ട് ഫ്രം ബൈബിൾ’ എന്ന ടാഗ് ലൈൻ നല്കിയത് ക്രിസ്ത്യൻ പുരോഹിതരിൽ നിന്നും വിശ്വാസികളിൽ നിന്നും സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈശോയ്ക്ക് ബൈബിളുമായി ബന്ധമില്ലെന്ന് തോന്നും വിധം തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ടാഗ് ലൈൻ ആണ് സിനിമയുടെ റിലീസ് ചെയ്ത പോസ്റ്ററിൽ എന്ന് പരക്കെ ആക്ഷേപമുണ്ടായി. ‘മുഹമ്മദ് – നോട്ട് ഫ്രം ഖുറാൻ’ എന്ന പേര് സ്വന്തം സിനിമയ്ക്ക് നൽകാൻ ധൈര്യമുണ്ടോ എന്ന് സംവിധായകനോട് പലരും സാമൂഹിക മാധ്യമങ്ങളിലൂടെ ചോദ്യമുന്നയിച്ചു. തൻ്റെ വിശദീകരണക്കുറിപ്പിലും ‘പ്രവാചകനായ ഈശോ’ എന്ന് കുറിച്ച നാദിർഷ പിന്നീട് ‘ദൈവപുത്രനായ ഈശോ’ എന്ന് തിരുത്തിയെഴുതി.
Photo Credit: Face Book