#WatchNKVideo here
തൃശൂര്‍: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കറുത്ത വസ്ത്രമണിഞ്ഞ് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ കോര്‍പറേഷന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. കറുപ്പിനോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിരോധത്തില്‍ പ്രതിഷേധിച്ചായിരുന്നു സമരം. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് പാര്‍ലിമെന്റിനകത്ത് കേരളത്തില്‍ നിന്നുള്ള 19 യു.ഡി.എഫ് എം.പിമാരും ഒന്നിച്ചു നിന്ന് ആവശ്യപ്പെടണമെന്ന് സമരം ഉദ്ഘാടനം ചെയ്ത ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു മുന്നില്‍ എണീറ്റ് നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെടാന്‍ എം.പിമാരോട് ആഹ്വാനം ചെയ്യാനുള്ള ആര്‍ജവം കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനുണ്ടോയെന്ന് അവര്‍ ചോദിച്ചു.