തൃശൂർ : ന്യൂ ഇയർ ആഘോഷവുമായി ബന്ധപെട്ട് തൃശൂർ സിറ്റി ജില്ലാ പോലീസ് സ്റ്റേഷനുകളിൽ ക്രൈം കേസുകൾ ഉൾപെടെ 293 കേസുകളാണ് റെജിസ്റ്റർ ചെ്യ്തത്. ഡിസംബർ 31 മുതൽ ജനുവരി 1 വരെയുള്ള ന്യൂ ഇയർ ആഘോഷവുമായി ബന്ധപെട്ട കേസുകളാണ് ഇതിൽ പെടുന്നത്.
ഇതിൽ മദ്യപിച്ച് വാഹനം ഓടിച്ചത് 177, പൊതുസ്ഥലത്ത് മദ്യപാനം 59, കഞ്ചാവ് ബീഡിയുടെ ഉപയോഗം 8, പുകയില ഉൽപ്പന്ന വില്പന 2, പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വയ്ക്കൽ 14, പ്രശ്നം ഉണ്ടാകാതിരിക്കാനുള്ള കരുതൽ തടങ്കൽ 14, അശ്രദ്ധമായ ഡ്രൈവിങ്ങ് 16, എന്നിവയും 2 ക്രൈം കേസുകളും ഇതിൽ പെടുന്നു. 1613 ഗതാഗത നയമലംഘനവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.